കോഴിക്കോട്: വ്‌ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. പോക്‌സോ കേസിലാണ് മെഹ്നാസ് അറസ്റ്റിലായിരിക്കുന്നത്.വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മെഹ്നാസിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.
കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ മെഹ്നാസിനെ ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കാക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ജാഫിലിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
റിഫയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദുബൈയില്‍ വെച്ച് റിഫയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.




