HIGHLIGHTS : Guest Lecturer, Pharmacist, DTP Operator Recruitment
ഫാര്‍മസിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത: ഫാര്‍മസിസ്റ്റ്- ബി.ഫാം/ ഡി.ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- ബിരുദം, ഡി.സി.എ/ പി.ജി.ഡി.സി.എ, ടൈപ്പിങ് പ്രാവീണ്യം (മലയാളം, ഇംഗ്ലീഷ്). ആഗസ്റ്റ് 22 ന് രാവിലെ 10.15 ന് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും 11.30 ന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും ആശുപത്രി ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0483 2851700.
ഗസ്റ്റ് ലക്ചറർ നിയമനം
ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ലക്ചറർ (മെക്കാനിക്കൽ എൻജിനീയറിങ്) തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കൽ എൻജിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. ആഗസ്റ്റ് 21ന് രാവിലെ പത്തിന് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവണം.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു