Section

malabari-logo-mobile

വരന്‍ കാനഡയില്‍, വധു ബംഗളുരവില്‍, കോവിഡ് കാലത്ത് സൂമില്‍ നിക്കാഹ്

HIGHLIGHTS : The groom is in Canada, the bride is in Bangalore, marriage in Zoom ഓണ്‍ലൈനില്‍ വിവാഹം നടന്നത് മതപണ്ഡിതന്‍ എംഎം അക്ബറിന്റെ മകന്റെ

പരപ്പനങ്ങാടി ; കോവിഡ് കാലത്ത് പുതിയ രീതിയില്‍ വിവാഹം നടത്തി പരപ്പനങ്ങാടി സ്വദേശി.  മതപണ്ഡിതനായ എംഎം അക്ബറിന്റെയും എപി ലൈലയുടെയും മകനായ അത്വീഫ് അബ്ദുര്‍ റഹ്മാന്റെയും വയനാട് ചെന്നലോട് താഴേക്കണ്ടി വീട്ടില്‍ ടികെ അബ്ദുല്‍ നാസറിന്റെയും കെ ഹമീദലിയുടെയും മകള്‍ നൈല ജാസ്മിനുമാണ് സൂം ആപ്പിലൂടെ ഒന്നിച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു ഓണ്‍ലൈന്‍ വിവാഹം. വരന്റെയും വധുവന്റെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

sameeksha-malabarinews

അത്വീഫ് ഇപ്പോള്‍ കാനഡയില്‍ പഠിക്കുകയാണ്. നൈലയും കുടുംബവും ബാംഗ്ലൂരുവിലാണ് താമസം വിവാഹത്തില്‍ പങ്കെടുക്കാന്‍ സൂം ആപ്പ് ലിങ്കില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

ഇരുവരും തമ്മില്‍ കണ്ടതും വിവാഹം നിശ്ചയിച്ചതും എല്ലാം ഓണ്‍ലൈനിലൂടെയായിരുന്നു.

ക്വാറന്റൈന്‍ വേണ്ടിവന്നതിനാല്‍ വരന്റെ ബന്ധുക്കള്‍ നേരത്തേ തന്നെ ബംഗ്ലൂളുരവിലെത്തിയിരുന്നു. ആന്റിജന്‍ ടെസ്റ്റിലൂടെ രോഗമില്ലെന്ന് ഉറപ്പുവരുത്തിയാണ് വരന്റെ പിതാവ് എംഎം അക്ബര്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ എത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!