Section

malabari-logo-mobile

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും; മന്ത്രി വി.ശിവന്‍കുട്ടി

HIGHLIGHTS : The government will give priority to the educational advancement of Malappuram district; Minister V. Sivankutty

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും ജില്ലയില്‍ വിദ്യാഭ്യാസ കോംപ്ലക്‌സ് ഒരുക്കുമെന്നും കേരള പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. താനൂര്‍ കാട്ടിലങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ക്ലാസ്മുറി, കിച്ചണ്‍ കം ഹാള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തി മത്സര പരീക്ഷകളില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. കേരളത്തിലെ വിദ്യാഭ്യാസരംഗം പൊതുജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നമ്മള്‍ മുന്നോട്ടു പോകുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് സ്‌കൂളുകളിലെത്തുന്ന പാഠപുസ്തകം തയ്യാറാക്കുന്നത് എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ചാണ്. പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, പിടിഎ എന്നിവര്‍ ഇതിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനായി. മലപ്പുറം ഡി.ഡി.ഇ കെ.പി രമേഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ തീം സോങ്ങ് ഋതുമര്‍മരങ്ങള്‍ മന്ത്രി വി.അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു.

sameeksha-malabarinews

താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദീന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. ജയപ്രകാശ്, സി.കെ.എം ബഷീര്‍, പി. ജസ്‌നബാനു, പ്രിന്‍സിപ്പല്‍ ജി. ബിന്ദു, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം പി.ടി അക്ബര്‍, നഗരസഭ കൗണ്‍സിലര്‍മാരായ സുചിത്ര സന്തോഷ്, ആരിഫ സലീം, രാധിക ശശികുമാര്‍, മലപ്പുറം ആര്‍ഡിഡി സി മനോജ്കുമാര്‍,വിദ്യാകിരണം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എം.മണി, തിരൂരങ്ങാടി ഡി.ഇ.ഒ പി.പി റുഖിയ, ഹെഡ്മാസ്റ്റര്‍ കെ.കെ സുധാകരന്‍ , താനൂര്‍ ഏ.ഇ.ഒ എന്‍.എം ജാഫര്‍, ബിആര്‍സി ട്രെയിനര്‍ വി ആര്‍ ഗിരിധര്‍, സി.പി അലി, അജിത്ബാല്‍, ഷെറീന, ഇ ജയന്‍, സി.പി അശോകന്‍, കെ. ജനചന്ദ്രന്‍, കെ കുമാരന്‍, എ
കെ സിറാജ്, മേച്ചേരി സൈതലവി, സന്തോഷ്‌കുമാര്‍, പി. വി വേണുഗോപാലന്‍, ഒ.സലിം, കെ. വിവേകാനന്ദന്‍, എന്‍.സോയ എന്നിവര്‍ സംസാരിച്ചു.

മൂന്ന് കോടിയുടെ കിഫ്ബി ഫണ്ടും 22 ലക്ഷം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് ക്ലാസ് മുറി കെട്ടിടത്തിന്റെയും കിച്ചണ്‍ കം ഹാളിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പരിപാടിയുടെ മുന്നോടിയായി നടന്ന ഘോഷയാത്ര എല്‍പി വിഭാഗത്തില്‍ നിന്ന് ആരംഭിച്ചു. ശതാബ്ദി ആഘോഷ കമ്മിറ്റി, പിടിഎ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍, കുട്ടികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. പരിപാടിയുടെ ഭാഗമായി പിന്നണിഗായകന്‍ എടപ്പാള്‍ വിശ്വനാഥും സംഘവും അവതരിപ്പിച്ച ഗാനമേളയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!