പരപ്പനങ്ങാടി നഗരസഭ ഹരിത കര്‍മ്മ സേനക്ക് വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ കൃത്യമായ അളവ് തൂക്ക വിവരങ്ങള്‍ അതാത് സമയത്ത് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പില്‍ രേഖപ്പെടുത്തുന്നതിനായുള്ള പോര്‍ട്ടബിള്‍ വെയിംഗ് മെഷീന്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ. എ. ഉസ്മാന്‍ ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ശ്രീമതി. ഷീജക്ക് കൈമാറി.
ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഷഹര്‍ബാന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഷാഹുല്‍ ഹമീദ്. പി. പി, കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി.സുഹറാബി, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.




