Section

malabari-logo-mobile

സ്വപ്‌നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

HIGHLIGHTS : Government to recover Swapna suresh salary

തിരുവനന്തപുരം: സ്വപ്നാ സുരേഷിന് സ്‌പെയ്‌സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നഷ്ടം സംഭവിച്ച തുക തിരിച്ചു നല്‍കണമെന്നാണ് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ശിവശങ്കര്‍, കെഎസ്ടിഐഎല്‍ മുന്‍ എം ഡി ജയശങ്കര്‍ പ്രസാദ്, പ്രൈസ് വാട്ടര്‍ കൂപ്പര്‍ എന്നിവരില്‍ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ.

sameeksha-malabarinews

ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാര്‍ക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. ധനകാര്യ വകുപ്പിന്റെ ശുപാര്‍ശയില്‍ ഒരു വര്‍ഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രൈസ് വാട്ടര്‍ കൂപ്പറില്‍ നിന്ന് മാത്രം നഷ്ടം ഈടാക്കാനാണ് നീക്കം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!