Section

malabari-logo-mobile

നഗരസഭയുടെ അനധികൃത മണ്ണ് കടത്ത്; ജില്ലാ ജിയോളജിസ്റ്റ് പരിശോധന നടത്തി

HIGHLIGHTS : Illegal land smuggling by the municipality; The examination was carried out by the District Geologist

തിരൂരങ്ങാടി: നഗരസഭയുടെ വെഞ്ചാലിയിലുളള മാലിന്യ പ്ലാന്റില്‍ നിന്നും മണ്ണ് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ എ.ഐ.വൈ.എഫ് നല്‍കിയ പരാതിയിലാണ് ജില്ലാ ജിയോളജിസ്റ്റ് പരിശോധനക്കെത്തിയത്.

അനധികൃതമായി മണ്ണ് കടത്തിയ സംഭവത്തില്‍ രണ്ട് വാഹനങ്ങള്‍ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതില്‍ ഒരു വാഹനത്തിന് ജിയോളജി വകുപ്പ് പിഴ ഈടാക്കുകയും ചെയ്തിരുന്നു. അതിനിടെ വാഹനം പിടികൂടിയ പോലീസിന്റെ നടപടി തെറ്റാണെന്ന് ആരോപിച്ച് തിരുരങ്ങാടി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

sameeksha-malabarinews

പോലീസ് പിടികൂടിയ വാഹനത്തിന് ജിയോളജി വകുപ്പ് പിഴ ഈടാക്കിയതോടെ നഗരസഭയുടെ അഴിമതി പുറത്തായെന്നും. ഈ സാഹര്യത്തിലാണ് പോലീസിനെതിരെ നഗരസഭ തിരിഞ്ഞതെന്നും എ.ഐ.വൈ.എഫും പറഞ്ഞു.

വെഞ്ചാലിയില്‍ പരിശോധനക്ക് എത്തിയ ജിയോളജി ഓഫീസര്‍മാര്‍ കടത്തിക്കൊണ്ട് പോയ മണ്ണിന്റെ അളവോ ആധികാരികതയോ പരിശോധിക്കാതെ മടങ്ങിയത് പ്രഹസനമാണെന്നും എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി.

ബോധപൂര്‍വ്വം നടപടി വൈകിപ്പിക്കുന്ന ജില്ലാ ജിയോളജിസ്റ്റിന്റെ നടപടിക്കെതിരെ മേല്‍ അധികാരികളെ സമീപിക്കുമെന്നു എ.ഐ.വൈ.എഫും ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!