ഇന്ത്യന്‍ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ശക്തിമാന്‍ സിനിമയാകുന്നു. സോണി പിക്‌ചേഴ്‌സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശക്തിമാന്‍ ബിഗ് സ്‌ക്രീനേലക്ക് എത്തിക്കാന്‍ ബ്ര്യൂവിംഗ് തോട്‌സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സോണി ഇന്റര്‍നാഷണല്‍ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകന്‍ ആരായിരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളുണ്ടായിരിക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. സൂപ്പര്‍ഹീറോ നായകന്‍മാരായിട്ടുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ വന്‍ വിജയമാകുമെന്ന സാഹചര്യത്തിലാണ് സോണി ഇന്റര്‍നാഷണലിന്റെ പ്രഖ്യാപനം. വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവിടുമെന്ന് സോണി ഇന്റര്‍നാഷണല്‍ പറയുന്നു.
തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകന്‍ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്. ദൂരദര്‍ശനില്‍ ‘ശക്തിമാന്‍’ സീരിയല്‍ 450 എപ്പിസോഡുകളായിരുന്നു സംപ്രേഷണം ചെയ്തത്. കുട്ടികളായിരുന്നു ‘ശക്തിമാന്‍’ സീരിയലിന്റെ ആരാധകര്‍. അടുത്തിടെ മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നല്‍ മുരളി’ വന്‍ വിജയമായിരുന്നു.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ‘ശക്തിമാനി’ല്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. മുകേഷ് ഖന്ന ഇന്നും അറിയപ്പെടുന്നതും ആ കഥാപാത്രത്തിന്റെ പേരില്‍ തന്നെ.



