രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു, നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മാസ് വീഡിയോ പങ്കുവച്ചാണ് പുതിയ ചിത്രം രജനികാന്ത് പ്രഖ്യാപിച്ചത്.
താരത്തിന്റെ കരിയറിലെ 169ാം ചിത്രമാണ് ഇത്. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ അണ്ണാത്തെയാണ് രജനികാന്ത് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തിയത്.
അതേസമയം വിജയ് നായകനായെത്തുന്ന ബീസ്റ്റിന്റെ പണിപ്പുരയിലാണ് നെല്‍സണ്‍ ഇപ്പോള്‍. അനിരുദ്ധ് തന്നെയാണ് ബീസ്റ്റിനും സം?ഗീതം പകരുന്നത്.



