Section

malabari-logo-mobile

ഫ്രോഡ് കോളുകളോ, സ്പാം കോളുകളോ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ‘ചക്ഷു’ പോര്‍ട്ടല്‍ ആരംഭിച്ചു

HIGHLIGHTS : Government launched 'Chakshu' portal to report fraud calls or spam calls

സ്പാം കോളുകള്‍ അല്ലെങ്കില്‍ എസ്എംഎസ് അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴിയുള്ള fraud സന്ദേശങ്ങള്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം മേയില്‍ അനൗണ്‍സ് ചെയ്ത സഞ്ചാര സാഥി പോര്‍ട്ടലിന്റെ ഭാഗമായി ഗവണ്മെന്റ് തിങ്കളാഴ്ച ‘ചക്ഷു’ ആരംഭിച്ചു.

സെക്യുര്‍ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തുകൊണ്ട് Union Minister for Communications അശ്വിനി വൈഷ്ണവ് പറഞ്ഞു. സിറ്റിസന്‍സിന് അവരുടെ പരാതികള്‍ പരിഹരിക്കാനും സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് സ്വയം പരിരക്ഷിക്കാനും ‘ചക്ഷു’ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് അവബോധം പ്രചരിപ്പിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിരവധി മുന്‍കൈകള്‍ എടുത്തിട്ടുണ്ട്.

sameeksha-malabarinews

KYC കാലഹരണപ്പെടല്‍ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ്, പേയ്മെന്റ് വാലറ്റ്, സിം, ഗ്യാസ് കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, ലൈംഗികാതിക്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ബന്ധു എന്ന നിലയില്‍ ആള്‍മാറാട്ടം തുടങ്ങിയ ഫ്രോഡ് ഉദ്ദേശ്യത്തോടെ കോള്‍, എസ്എംഎസ് അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി ലഭിക്കുന്ന തട്ടിപ്പ് സന്ദേശം എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ ചക്ഷു വ്യക്തികളെ സഹായിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!