Section

malabari-logo-mobile

സൗഹൃദഭവനത്തിന്റെ താക്കോല്‍ കൈമാറി

HIGHLIGHTS : The key to the friendly house was handed over

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സഹപാഠിക്ക് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കാല്‍ ദാനം കോളേജ് മാനേജര്‍ എം കെ ബാവ നിര്‍വഹിച്ചു. സൗഹൃദഭവനം ഹേം ഫോര്‍ എ ഹേംലെസ് ഫ്രണ്ട് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന രണ്ടാമത്തെ വീടാണിത്.

കഴിഞ്ഞ വര്‍ഷം ഒരു വീടു നിര്‍മിച്ചു നല്‍കുകയും മറ്റൊരു വീടിനു ധനസഹായം നല്‍കുകയും ചെയ്തിരുന്നു. എന്‍ എസ് എസ് വളണ്ടിയര്‍മാരും കോളേജു വിദ്യാര്‍ത്ഥികളും കോളേജില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുക കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

sameeksha-malabarinews

പരിപാടിയുടെ ഉല്‍ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.അസീസ് കെ, പ്രൊഫ. പി ബഷീര്‍ അഹമദ്, ഡോ. ഷിബ്‌നു എസ്, ഡോ. ഷബീര്‍ അഹമദ് വി.പി, ഡോ. അലി അക്ശദ് എം, മുഹമ്മദ് ശരീഫ് പി കെ, അര്‍ഷദ് ഷാന്‍ എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍ സെക്രട്ടറി ഫാത്തിമ സഫ സ്വാഗതവും പ്രൊജക്ട് കോഓഡിനേറ്റര്‍ മിഷാല്‍ മിര്‍സ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!