കോഴിക്കോട്: സംസ്ഥനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 560 രൂപയാണ് ഇന്ന് വര്‍ധിച്ച് . ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 47,560 രൂപയാണ് വില
ആഗോള വിപണിയിലെ വില വര്‍ധനവാണ് കേരള വിപണിയിലും വില റെക്കോര്‍ഡിലെത്താന്‍ കാരണം. സംസ്ഥാനത്ത് ഒരു ഗ്രാമം സ്വര്‍ണം വാങ്ങണമെങ്കില്‍ 5,945 രൂപ നല്‍കണം. 70 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്.
അതെസമയം സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



