കൊച്ചുകുഞ്ഞുങ്ങളുള്‍പ്പെടെ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

കോട്ടയം:കൊച്ചുകുഞ്ഞുങ്ങളുള്‍പ്പെടെ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍
. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. അലക്കുന്നം ഞണ്ടു പാറ സ്വദേശി ജെയ്‌സണ്‍ തോമസ് (44), ഭാര്യ മെറീന ( 28), മക്കളായ ജെറാള്‍ഡ് (4), ജെറീന (2), ജെറിന്‍ (7 മാസം) എന്നിവരാണ് മരിച്ചത്.

ഭാര്യയുടെയും മക്കളുടെയും മൃതദേഹം കട്ടിലില്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. കിടപ്പുമുറിയിലായിരുന്നു മൃതദ്ദേഹങ്ങള്‍. ജയ്‌സണെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ തൂങ്ങി മരിച്ചതാകാമെന്നാണ് കരുതുന്നത്. മരണകാരണം വ്യക്തമല്ല. ഒരു റബ്ബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്‌സണ്‍ എന്ന് മാത്രമാണ് സമീപവാസികള്‍ക്ക് അറിയുന്ന വിവരം. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ പാല പൂവരിണിയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top