ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിനെതിരെ : വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടില്ല

തിരുവനന്തപുരം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാര്‍ഡ് വിഭജന ഓര്‍ഡിനന്‍ ഒപ്പിടല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍.

തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എസി മൊയ്തീനെ ഇക്കാര്യം ഗവര്‍ണര്‍ നേരിട്ടറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കാര്യങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നും ഓര്‍ഡിനന്‍സായി ഇറക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുള്ള നിലപാടുകളിലും പ്രക്ഷോഭങ്ങളും മൂലം സര്‍ക്കാരും ഗവര്‍ണറുമായുള്ള ബന്ധം ഏറെ വഷളയിരിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നീക്കവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •