വളാഞ്ചേരിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുറ്റിപ്പുറം വളാഞ്ചേരിയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാൡായ യുവാവ് എക്‌സൈസ് പിടിയില്‍.
വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ ലാലം ഷേക്ക് ആണ് ഒന്നരക്കിലോ കഞ്ചാവുമായി പിടിയാലയത്.

ഇതര സംസ്ഥാന തൊഴിലാളികല്‍ക്കിടിയില്‍ തന്നെയാണ് ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നത് എന്നാണ് എക്‌സൈസ് ഉദ്യോസ്ഥരോട് പറഞ്ഞത്.

കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍, പ്രവിന്റീവ് ഓഫീസര്‍മാരായ ലതീഷ്.ടി, മിനുരാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജീവ് കുമാര്‍, സുനീഷ് പി ഇ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ധന്യ, സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ കോടതി 14 ദിവസത്തേക്ക റിമാന്റ് ചെയ്തു.

Share news
 • 22
 •  
 •  
 •  
 •  
 •  
 • 22
 •  
 •  
 •  
 •  
 •