മൃതദേഹത്തില്‍ നിന്നും സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

എടപ്പാള്‍: മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റിലായി. വട്ടംകുളം സ്വദേശികളായ നെട്ടത്തുവളപ്പില്‍ ലിയാഖത്ത്(47), ഭാര്യ സുഹറ(39) എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ മൂന്നിന് എടപ്പാള്‍ ഗോപിനാഥന്‍ ആശുപത്രിയില്‍ മാറഞ്ചേരി വടമുക്ക് സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മരണ സമയത്ത് ബന്ധുക്കള്‍ക്കൊപ്പം സഹായത്തിനെന്ന പേരില്‍ ഒപ്പംകൂടിയ സുഹറയാണ് മൃതദേഹത്തില്‍ നിന്നും സ്വര്‍ണ്ണാഭരണം മോഷ്ടിച്ച് കടന്നു കളഞ്ഞത്.

മോഷണത്തിനെത്തിയ സുഹറക്കൊപ്പം ഭര്‍ത്താവ് ലിയാഖത്ത് കൂടിയുണ്ടായിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ സുഹറ പറഞ്ഞതോടെയാണ് ലിയാഖത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles