കോഴിക്കോട് യുവാവ് വെടിയേറ്റുമരിച്ചു

കോഴിക്കോട്: വിലങ്ങാട് വനത്തിനടുത്ത് യുവാവ് വെടിയേറ്റു മരിച്ചു. കോഴിക്കോട് വിലങ്ങാട് ഇന്ദിരാനഗറിലെ റഷീദ്(30) ആണ് മരിച്ചത്.

സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. നായാട്ടിനായി ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ തോക്ക് പൊട്ടിയതാണെന്നാണ് സംശയം.

പുള്ളിപ്പാറ വനപ്രദേശത്ത് വച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

Share news
error: Content is protected !!
Scroll to Top