Section

malabari-logo-mobile

ഡല്‍ഹിയില്‍ ഫാക്ടറി കെട്ടിടത്തിന് തീപിടിച്ച് 43 മരണം

HIGHLIGHTS : ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡിലെ ഒരു സ്‌കൂള്‍ ബാഗ് നിര്‍മ്മാണ ശാലയിലാണ് തീ...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡിലെ ഒരു സ്‌കൂള്‍ ബാഗ് നിര്‍മ്മാണ ശാലയിലാണ് തീപിടിത്തമുണ്ടായത്. അന്‍പതോളം പേരെ അപകടത്തില്‍ രക്ഷപ്പെടുത്തി.

തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.22 ഓടെയാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. ഈ സമയം ഇരുപതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു.

sameeksha-malabarinews

കെട്ടിടത്തിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴാലാളികളാണ് ദാരുണമായി മരണപ്പെട്ടത്. മുപ്പതോളം ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!