Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പരുന്തിനെ ഭയന്ന് നാട്ടുകാര്‍; പത്തോളം പേര്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി: പരുന്തിന്റെ ആക്രമണം ഭയന്ന് നാട്ടുകാര്‍ ബുദ്ധിമുട്ടുന്നു. ചെട്ടിപ്പടി പച്ചരിപ്പാടം റോഡ് പരിസരത്താണ് പരുന്തിന്റെ ആക്രമണം .ഒരു വര്‍ഷത്തോ...

പരപ്പനങ്ങാടി: പരുന്തിന്റെ ആക്രമണം ഭയന്ന് നാട്ടുകാര്‍ ബുദ്ധിമുട്ടുന്നു. ചെട്ടിപ്പടി പച്ചരിപ്പാടം റോഡ് പരിസരത്താണ് പരുന്തിന്റെ ആക്രമണം .ഒരു വര്‍ഷത്തോളമായി ഇവിടെ സ്ഥിരതാമസമാക്കിയ പരുന്ത് ഒരു മാസത്തിനിടെ പത്തോളം പേരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു .

ഒരു വര്‍ഷത്തോളമായി പരിസരത്ത് കണ്ടുവന്നിരുന്ന പരുന്ത് ഈയിടെയാണ് അക്രമ സ്വഭാവം കാണിച്ചു വരുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. സ്ത്രീകള്‍ക്ക് നേരെയാണ് പരുന്തിന്റെ അക്രമം കൂടുതലെന്ന് നാട്ടുകാര്‍ പറയുന്നു .ഇതുമൂലം പകല്‍ സമയത്തു പോലും കുട ചൂടിയാണ് സ്ത്രീകളും കുട്ടികളും ഇതുവഴി നടന്നു പോകുന്നത് .

sameeksha-malabarinews

ചുണ്ടുകൊണ്ട് കൊത്തുകയല്ല ,കാലുകള്‍ കൊണ്ട് റാഞ്ചിയതുമൂലമുള്ള പരിക്കാണ് എല്ലാവര്‍ക്കും ഏറ്റിരിക്കുന്നത്. ശനിയാഴ്ച പരുന്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ കച്ചോട്ടില്‍ ബൈജൂ വിന്റെ ഭാര്യ ജിജിയെ ചെട്ടിപ്പടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!