HIGHLIGHTS : Gold at all time record; Pavan Rs 43,040
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5380 രൂപയാണ് വില.
ഒരാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 2,320 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞദിവസം 42,840 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.
യുഎസിലെ സിലിക്കന്‍ വാലി ബാങ്കിനും പിറകെ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്വിസിന് കൂടി പ്രതിസന്ധി നേരിട്ടതോടെയാണ് സ്വര്‍ണവില ആഗോളതലത്തില്‍ ഇത്രയും ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്.