വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 3 പേര്‍ മരിച്ചു

മലപ്പുറം: ദേശീയപാത 66ല്‍ വട്ടപ്പാറ വളവില്‍ വീണ്ടും ലോറി അപകടത്തില്‍പ്പെട്ടു. സ്ഥിരം അപകട കേന്ദ്രമായ ഇവിടെ നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചാലക്കുടി സ്വദേശി അരുണ്‍(26), ചാലക്കുടി സ്വദേശി ഉണ്ണികൃഷ്ണന്‍(40), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ശരത്ത്(29)എന്നിവരാണ് മിച്ചത്. മൃതദേഹങ്ങള്‍ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു ലോറി.

കെ.എല്‍ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തില്‍ പെട്ടത്. വളാഞ്ചേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശ്രമങ്ങള്‍ നടത്തിയെങ്കിലും ലോറിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top