സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ സമരം; ഒപി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം : ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനവ്യാപക പണിമുടക്ക്. കെജിഎംഒഎ, കെജിഎംസിടിഎ, പിജി അസോസിയേഷന്‍ തുടങ്ങിയവ ഉള്‍പ്പടെ 30ഓളം ഡോക്ടര്‍മാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി ഇന്ന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം.

ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടറെ ആക്രമിച്ച മുഴുവന്‍ പ്രതികളെയും പിടികൂടുക, ആശുപത്രി സംരക്ഷണ നിയമം കര്‍ശനമാക്കുക, പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അത്യാവശ്യമുള്ള രോഗകളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും ബാക്കിയുള്ള രോഗികളെ കാര്യം പറഞ്ഞുമനസ്സിലാക്കുന്നുണ്ടെന്നും അഡ്മിറ്റ് ആകുന്ന രോഗികളെ പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top