HIGHLIGHTS : A young woman was arrested after leaving her two-year-old child and fleeing the country with a young man she met through social media
വളാഞ്ചേരി: രണ്ട് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് സമൂഹമാധ്യമംവഴി പരിച യപ്പെട്ട യുവാവിനൊപ്പം നാടുവിട്ട് വളാഞ്ചേരി സ്വദേശിയായ യുവതി അറസ്റ്റില്‍, ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആയിരം കാരോട് സ്വദേശി വിരാലിവിള പുത്തന്‍വീട് ജോണി (36)യെയും വളാഞ്ചേരി എസ്എച്ച്ഒ ജലീല്‍ കറുത്തേടത്ത് അറസ്റ്റ് ചെയ്തു.
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. ഈമാസം 9നാണ് അഭിമുഖം ഉണ്ടെന്ന് പറഞ്ഞ് യുവതി വീടുവിട്ടിറങ്ങിയത്. പൊലീസിന്റെ അന്വേഷണത്തില്‍ ഇരുവരെയും തിരുവനന്തപുരത്തുനിന്നാണ് കണ്ടെത്തിയ ത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ജോണി നിരവധി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണവും പണവും അപഹരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എസ്‌ഐ സുധീര, സിപിഒമാരായ ഗിരീഷ്, പ്രദീപ്, ബിനി, രജിത എന്നിവരും അന്വേഷകസംഘത്തില്‍ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു