Section

malabari-logo-mobile

ഗോവ ചലച്ചിത്രമേള; ‘കാതല്‍’ അടക്കം 7 മലയാള ചിത്രങ്ങള്‍; ‘ആട്ടം’ ഉദ്ഘാടനചിത്രം

HIGHLIGHTS : Goa Film Festival; 7 Malayalam films including 'Kathal'; 'Attam' opening film

ഗോവയില്‍ നടക്കുന്ന 54ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമ ‘ആട്ടം’ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിക്കും. 25 സിനിമകളാണ് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തത്. ആട്ടത്തിന് പുറമെ ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താന്‍ കേസ് കൊട്, പൂക്കാലം,2018 എന്നീ മലയാള ചിത്രങ്ങളും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടി.

മലയാള ചിത്രം ‘ശ്രീരുദ്രം’ ഉള്‍പ്പടെ 20 സിനിമകള്‍ നോണ്‍ ഫീച്ചര്‍ സെക്ഷനില്‍ തെരഞ്ഞെടുത്തിട്ടുണ്ട്.വിവാദ ചിത്രം ദി കേരള സ്റ്റോറിയും മേളയില്‍ പ്രദര്‍ശിപ്പിക്കും. തെരഞ്ഞെടുത്ത ചിത്രങ്ങള്‍ 2023 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 54-ാമത് ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കും.

sameeksha-malabarinews

ഫീച്ചര്‍ ഫിലിമുകള്‍ക്കായി മൊത്തം പന്ത്രണ്ട് ജൂറി അംഗങ്ങളും നോണ്‍ ഫീച്ചര്‍ ഫിലിമുകള്‍ക്കായി ആറ് ജൂറി അംഗങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യയിലുടനീളമുള്ള സിനിമാ ലോകത്തെ പ്രമുഖരാണ് ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

ഗോവയില്‍ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ആദ്യ പ്രദര്‍ശനം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയോടെ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ അഭിനയിച്ച ആട്ടം ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസാഞ്ചലസില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി അവാര്‍ഡിന് അര്‍ഹമായതാണ്. ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താന്‍ കേസ് കൊട്, പൂക്കാലം എന്നീ സിനിമകള്‍ പനോരമയിലുണ്ട്. മുഖ്യധാര സിനിമ വിഭാഗത്തില്‍ 2018 എവരിവണ്‍ ഈസ് എ ഹീറോ പനോരമയില്‍ ഇടം പിടിച്ചു. കാന്താര വാക്‌സിന്‍ വാര്‍, വിടുതലൈ ഒന്നാം ഭാഗം എന്നിവയും പനോരമയില്‍ ഉള്‍പ്പെട്ടു. മുഖ്യധാര വിഭാഗത്തില്‍ ദ് കേരള സ്റ്റോറിക്ക് പുറമേ പൊന്നിയില്‍ സെല്‍വന്‍ രണ്ടാം ഭാഗം അടക്കം അഞ്ച് സിനിമകളുണ്ട്. 408 സിനിമകളില്‍ നിന്ന് സംവിധായകന്‍ ടി.എസ് നാഗാഭരണ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം ശ്രീ രുദ്രം ഉള്‍പ്പെടെ 20 ചിത്രങ്ങളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പനോരമയിലുള്ളത്. നവംബര്‍ 20 മുതല്‍ 28വരെയാണ് 54മത് രാജ്യാന്തര ചലച്ചിത്ര മേള

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!