ഈസ്റ്റര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജര്‍മ്മനി

Much of Germany will be under strict lockdown over Easter / Photo Credit : BBC

കൊറോണ വ്യാപനത്തെ തടയാന്‍ ജര്‍മ്മനി ഈസ്റ്റര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഗുരുതരാവസ്ഥയിലൂടെയാണ് ജര്‍മ്മനി കടന്നുപോകുന്നതെന്ന് പ്രാദേശിക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കുശേഷം ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു. മൂന്നാം തരംഗത്തെ തടയാനുള്ള നടപടികളുടെ ഭാഗമാണ് കര്‍ശന നിയന്ത്രണങ്ങള്‍.

ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. മിക്ക ഷോപ്പുകളും അടയ്ക്കുകയും ഒത്തുചേരലുകള്‍ പരിമിതിപ്പെടുത്തുകയും ചെയ്യും. ഏപ്രില്‍ മൂന്ന് ശനിയാഴ്ച ഭക്ഷണ ഷോപ്പുകളൊഴിച്ച് മറ്റ് സ്ഥാപനങ്ങള്‍ക്കൊന്നും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,485 പേര്‍ രോഗബാധിതരാവുകയും 250 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top