കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പരീക്ഷ റദ്ദാക്കി

കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 8-ന് നടത്തിയ 2009 സ്‌കീം, 2012, 2013 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍  ബി.ടെക്, പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷ ചോദ്യപേപ്പര്‍ തെറ്റായി തുറന്നതു കാരണം റദ്ദാക്കിയിരിക്കുന്നു. പുനഃപരീക്ഷ പിന്നീട് നടത്തും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 6 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ് സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2019 പരീകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിന്‍ ഏപ്രില്‍ 5 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ജിയോളജി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 5 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഇംഗ്ലീഷ് മെയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2018, 2019 ബാച്ച് ഒന്നാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2018, 2019 രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 2020 പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22-ന് ആരംഭിക്കും.
2007 സ്‌കീം, 2007 വരെ പ്രവേശനം, 2008 സ്‌കീം, 2008, 2009 പ്രവേശനം അവസാനവര്‍ഷ ബി.ഡി.എസ്. പാര്‍ട്ട്-1 ഏപ്രില്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 9-ന് ആരംഭിക്കും.
Share news
error: Content is protected !!
Scroll to Top