ഏറ്റുമാനൂര്‍: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റൂമാനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മെഡിക്കല്‍ കോളജ് ജങ്ഷനിലായിരുന്നു പ്രചാരണ യോഗം. ഉടന്‍ തന്നെ മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി.എല്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




