ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു;ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

ഇതുവഴികടന്നു പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചാണ് ഗേറ്റ് മുറിഞ്ഞ് വീണത്. ഇതെതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

കഴിഞ്ഞമാസവും ലോറിയിടിച്ച് ഇവിടെ റെയില്‍വേ ക്രോസ് ബൂം ബാര്‍ തകര്‍ന്നിരുന്നു.

Share news
error: Content is protected !!
Scroll to Top