തൃക്കുളം – പള്ളിപ്പടിയില്‍ പി.ഡ.ബ്ല്യൂ.ഡി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു.

തിരൂരങ്ങാടി: നാടുകാണി- പരപ്പനങ്ങാടി പാതയിലെ വര്‍ക്കുമായി ബന്ധപ്പെട്ട് തൃക്കുളം – പള്ളിപ്പടിയില്‍ ജില്ലാ സര്‍വ്വെയര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു. സര്‍വ്വെ നടപടിയില്‍ ആക്ഷേപം ഉന്നയിച്ച് കയ്യേറ്റക്കാര്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടിന് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ജില്ലാ സര്‍വ്വെ സൂപ്രണ്ട് കെ.ദാമോദരന്റെ നേതൃത്വത്തില്‍ നടത്തിയ പുന:പരിശോധനയില്‍ കയ്യേറ്റം സ്ഥിതീകരിച്ചു.

കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥല നിര്‍ണയം നടത്തുന്നതിനിടെ പരപ്പനങ്ങാടി പി.ഡ.ബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ ടി.സിദ്ധീഖ് ഇസ്മായിലിനെതിരെ കയ്യേറ്റം നടന്നു. ഇതിനെ തുടര്‍ന്ന് പി.ഡ.ബ്ല്യൂ.ഡി എഞ്ചിനീയര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി പോലീസ് കടവത്ത് മൊയ്തീന്‍ കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഡ്രൈനേജ് നിര്‍മാണത്തിന്റെ ഭാഗമായാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പോലീസ് സഹായം തേടിയിട്ടുണ്ട്. വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുളള കയ്യേറ്റക്കാരുടെ ചെറുത്ത് നില്‍പ്പിനെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Share news
error: Content is protected !!
Scroll to Top