Section

malabari-logo-mobile

മാലിന്യ മുക്ത നഗരസഭ : ഫറോക്കില്‍ സമ്പൂര്‍ണ്ണ ശുചീകരണം

HIGHLIGHTS : Garbage free municipality: Complete sanitation in Farok

ഫറോക്ക്: ഫറോക്കിനെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പൊതുജന പങ്കാളിത്തത്തോടെ വാര്‍ഡുകളിലും പൊതു സ്ഥലങ്ങളിലും മാലിന്യം പൂര്‍ണ്ണമായി നീക്കം ചെയ്തു.

മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടന്ന സബൂര്‍ണ്ണ ശുചീകരണ യജ്ഞം നഗരസഭ ചെയര്‍മാര്‍ എന്‍.സി.അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരികള്‍, ജെ.സി.ഐ, നഗരസഭ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മസേന എന്നിവര്‍ പങ്കാളികളായി. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നേതൃത്ത്വം നല്‍കി.

നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ. റീജ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കുമാരന്‍, കൗണ്‍സിലര്‍മാരായ കെ.ടി.എ.മജീദ്, കെ.വി.അഷ്‌റഫ്, നഗരസഭ സെക്രട്ടറി സി. അനില്‍കുമാര്‍, അജിത്ത്കുമാര്‍ പൊന്നേംപറമ്പത്ത്, പി.കെ. പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.മധുകുമാര്‍, പി.ഹരീഷ്, തുടങ്ങിയവര്‍ സംസാരിച്ചു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!