Section

malabari-logo-mobile

രണ്ടാം ദിനത്തില്‍ മലപ്പുറത്ത് ക്യാമറക്കണ്ണില്‍ കുരുങ്ങിയത് 4212 നിയമ ലംഘനം

HIGHLIGHTS : On the second day, 4212 law violations were caught on camera in Malappuram

മലപ്പുറം: എഐ കാമറയില്‍ രണ്ടാംദിനം പതിഞ്ഞത് 4212 നിയമലംഘനങ്ങള്‍. ആദ്യദിനം 545 ലംഘനങ്ങളാണ് കണ്ടെത്തിയത്. ആദ്യദിനം ഏറ്റവും കുറവ് നിയമലംഘനങ്ങള്‍ മലപ്പുറം ജില്ലയില്‍ ആയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 49 കാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് കേസുകളാണ് ഭൂരിപക്ഷവും.

നിയമലംഘനം കണ്ടെത്തിയ വാഹനങ്ങളുടെ ഉടമയുടെ വിലാസത്തില്‍ നോട്ടീസ് വരും. നോട്ടീസ് ലഭിക്കുന്നവര്‍ക്ക് 14 ദിവസംവരെ അപ്പീല്‍ നല്‍കാം. ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കാണ് പരാതി നല്‍കേണ്ടത്. നോട്ടീസ് ലഭിച്ച് ഒരുമാസത്തിനകം പിഴ അടയ്ക്കണം. പിഴ ഓണ്‍ലൈന്‍ വഴിയും ആര്‍ടി ഓഫീസുകളില്‍ എത്തിയും അടയ്ക്കാം.

sameeksha-malabarinews

സംസ്ഥാനത്ത് എഐ ക്യാമറയില്‍ ഇന്നലെ കുടുങ്ങിയത് 49317 നിയമ ലംഘനങ്ങളാണ്. ഇന്നലെ അര്‍ദ്ധരാത്രി 12 മണിമുതല്‍ വൈകീട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍.

സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിവാഹന്‍ സോഫ്റ്റ്‌വെയറിലാണ് ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാല്‍ വഴി നോട്ടീസയക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!