Section

malabari-logo-mobile

കാറില്‍ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

HIGHLIGHTS : കാളികാവ്: കാറില്‍ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി പുതിയത്ത് വീട്ടില്‍ ഷാനവാസ്(29)ആണ് പി...

കാളികാവ്: കാറില്‍ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി പുതിയത്ത് വീട്ടില്‍ ഷാനവാസ്(29)ആണ് പിടിയിലായത്. നിലമ്പൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂര്‍ ഭാഗങ്ങളില്‍ വിതരണത്തിനായികൊണ്ടുവന്നതായിരുന്നു കഞ്ചാവ്.

കാളികാവ് എക്‌സൈസ് സംഘം വാഹന പരിശോധനക്കിടെ ചോക്കാട് സെന്റ് തോമസ് മാര്‍ത്തോമ പള്ളിയുടെ മുന്‍വശം വച്ചാണ് പ്രതി പിടികൂടിയത്.
എറണാകുളം , ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മയക്ക് മരുന്ന് വ്യാപാര കണ്ണിയിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതി സഞ്ചരിച്ചിരുന്ന KL 54 ആ 411 മാരുതി റിറ്റ്‌സ് കാര്‍ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറിന്റെ മുന്‍വശം ഡ്രൈവര്‍ സീറ്റിനടിയിലായും മുന്‍ ഡോറുകളില്‍ പ്രത്യേകം സജ്ജീകരിച്ച അറകളിലും ബോണറ്റിനുള്ളില്‍ കാണപ്പെട്ട അറയിലുമായി 15 പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഗള്‍ഫിലും നാട്ടിലും ബാര്‍ബറായി ജോലി ചെയ്തിരുന്ന ഇയാള്‍ കുറേ കാലമായി ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.

sameeksha-malabarinews

പ്രതി നേരത്തെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വലിയ അളവില്‍ കഞ്ചാവുമായി പിടിയിലായിരുന്നു. മയക്കുഗുളികളും കഞ്ചാവും കൈവശം വെച്ചതിന് കാളികാവ് റേഞ്ചിലും ഇയാള്‍ക്കെതിരെ കേസുണ്ട്. വാടകക്കെടുക്കുന്ന വാഹനങ്ങളിലാണ് അറകള്‍ സജ്ജികരിച്ച് പൂക്കോട്ടുംപാടം, കോട്ടക്കല്‍ എന്നിവിടങ്ങളിലേക്ക് ഇവര്‍ വലിയ അളവില്‍ കഞ്ചാവെത്തിച്ചിരുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെ റോബിന്‍ ബാബു പറഞ്ഞു. പൂക്കോട്ടുംപാടം, ചോക്കാട് പരുത്തിപ്പറ്റ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയെക്കുറിച്ച് ഇയാളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായും ഇയാളുടെ കൂട്ടാളികളെയും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെ. റോബിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍.ശങ്കരനാരായണന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.അശാക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അഫ്‌സല്‍, ഇ. ജിഷില്‍ നായര്‍, കെ.എസ്.അരുണ്‍കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!