വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി അച്ഛനുള്‍പ്പെടെയുള്ളവര്‍ ലൈംഗീകമായി ആക്രമിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി അച്ഛനുള്‍പ്പെടെയുള്ളവര്‍ ലൈംകീകമായി ആക്രമിച്ചതായി പരാതി. പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.

പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയാണ്. സംഭവത്തില്‍ അച്ഛനും അമ്മയും പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കാന്‍ രണ്ടുവര്‍ഷം മുന്‍പ് ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബാലക്ഷേമ സമിതി ഈ നിര്‍ദേശം വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്ന് ചൈല്‍ഡ് ലൈന്‍ ആരോപിക്കുന്നു.

Share news
error: Content is protected !!
Scroll to Top