സ്‌കൂളിലെ ബസ് അഭ്യാസം; ഡ്രൈവറും ബസും കസ്റ്റഡിയില്‍

തിരുവനന്തപുരം: കൊട്ടാരക്കര വിദ്യാധിരാജ സ്‌കൂളില്‍ സാഹസികമായും അപകടരമായും ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു. വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം വിനോദയാത്ര കഴിഞ്ഞു മടങ്ങിവരുന്നതിനിടെയാണ് ഏനാത്ത് വെച്ച് പുത്തൂര്‍ പോലീസ് ബസ് കസ്റ്റഡിയില്‍ എടുത്തത്. ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ഡ്രൈവറുടെ ലൈസന്‍സ് ഉള്ളള്‍പ്പെടെ റദ്ദ് ചെയ്യാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

സ്‌കൂളില്‍ നിന്ന് ഈ മാസം 23ാം തിയ്യതയാണ് വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയ്ക്കുവേണ്ടി വിളിച്ച ടൂറിസ്റ്റ് ബസ് അപകടകരമാകുന്ന തരത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം നടത്തിയത്. ഈ സമയം നിരവധി കുട്ടികളാണ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്.

തിരുവനന്തപുരത്ത് മൂന്ന് വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥി ക്യാമ്പസില്‍ വാഹനം ഇടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് കര്‍ശന നിയമങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയിരുന്നത്.

Share news
error: Content is protected !!
Scroll to Top