Section

malabari-logo-mobile

കൗമാര കലാമേളയ്ക്ക് തിരിതെളിഞ്ഞു

HIGHLIGHTS : കാസര്‍ക്കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുളള മുഖ്യവേദിയില്‍ സ്പീക്കര്‍ ...

കാസര്‍ക്കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുളള മുഖ്യവേദിയില്‍ സ്പീക്കര്‍ ശ്രീരമാകൃഷ്ണന്‍ ചടങ്ങുകള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, നടന്‍ ജയസൂര്യ എന്നിവര്‍ ചങ്ങില്‍ സംബന്ധിച്ചു. രാവിലെ എട്ടേകാലോടെ പൊതു വിദ്യഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി.

239 മത്സരയിനങ്ങളിലായി 13000 ത്തോളം മത്സരാര്‍ത്ഥികളാണ് വേദിയിലെത്തുന്നത്. ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാലു ദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

sameeksha-malabarinews

പഴയിടം മോഹന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഊട്ടുപുരയില്‍ ദിവസേന 25000 പേര്‍ക്കുള്ള ഭക്ഷണം 60 അംഗസംഘമാണ് ഒരുക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!