Section

malabari-logo-mobile

ഷെയ്ന്‍ നിഗത്തിന് വിലക്ക്

HIGHLIGHTS : കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് വിലക്ക്. ഷെയ്ന്‍ തുടര്‍ച്ചയായി സിനിമകളില്‍ സഹകരിക്കാത്തിനെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയാണ് ഷെയ്‌നിന് വിലക്ക...

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് വിലക്ക്. ഷെയ്ന്‍ തുടര്‍ച്ചയായി സിനിമകളില്‍ സഹകരിക്കാത്തിനെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയാണ് ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തിയത്.

ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാന എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കാനും തീരുമാനിച്ചു. ഈ സിനിമകള്‍ക്ക് ചെലവായ തുക നല്‍കാതെ ഷെയിനിനെ ഇനി മലയാള സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

sameeksha-malabarinews

സിനിമ സെറ്റുകളില്‍ ലഹരിവസ്തുക്കള്‍ എത്തുന്നുണ്ടെന്നും സെറ്റുകളില്‍ പോലീസ് പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഷെയിനിനെ വിലക്കിയ കാര്യം എ എം എം എയെ അറിയിച്ചിട്ടുണ്ടെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.

കരാര്‍ ലംഘിച്ചതിന് ഷെയിന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന നിര്‍മ്മാതാക്കളുടെ സംഘടനാ യോഗത്തിലാണ് ഈ തീരമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!