ഗാന്ധിനഗര്‍ – കനോലി കനാല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

സര്‍ക്കാറിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച താനാളൂര്‍ ഗ്രാമപഞ്ചായത്ത് ഗാന്ധിനഗര്‍ – കനോലി കനാല്‍ റോഡ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. 45.10 ലക്ഷം രൂപ ഹാര്‍ബര്‍ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.

താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രണവ് മലോല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

താനാളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളിയത്ത് അബ്ദുറസാഖ്,
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കാദര്‍കുട്ടി വിശാരത്ത്, താനാളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ ജയന്‍, വി സി ശശിധരന്‍, ഒ സുരേഷ് ബാബു, സുലൈമാന്‍ അരിക്കാട്, റഫീഖ് മീനടത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നസ്‌റി തേത്തിയില്‍ സ്വാഗതവും ജലീല്‍ കൊല്ലടത്തില്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top