പുല്‍പ്പറമ്പ് – കുറുവട്ടിശ്ശേരി റോഡ് നാടിന് സമര്‍പ്പിച്ചു

സര്‍ക്കാറിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്‍പ്പറമ്പ് – കുറുവട്ടിശ്ശേരി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. 94.70 ലക്ഷം രൂപ ഹാര്‍ബര്‍ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുസുഫ് കൊടിയേങ്ങല്‍ അധ്യക്ഷത വഹിച്ചു. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന പാലേരി, വാര്‍ഡ് അംഗങ്ങളായ അലവി മുക്കാട്ടില്‍, സലീന ഉപ്പത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌കര്‍ കോറാട് സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രണവ് മലോല്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top