വയനാട് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു;അസം സ്വദേശി മരിച്ചു;8പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് തിരുനെല്ലി അപ്പപാറയില്‍ ജീപ്പ് നിയന്ത്രണം വിട്ട് അപകടം. അപകടത്തില്‍ ്ഒരാള്‍ മരിച്ചു. അസം സ്വദേശി ജമാല്‍(36) ആണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്റെ ജോലിയെടുക്കുന്ന കരാര്‍ തൊളിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് അസം സ്വദേശികളും ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് മലയാളികളും വാഹനത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top