HIGHLIGHTS : GAIL Executive Director KB Singh has been arrested by the CBI
ന്യൂഡല്‍ഹി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെബി സിങിനെ കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
ഗെയില്‍ പദ്ധതിയുടെ കരാറുകള്‍ക്കായി കെബി സിങ് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.
കേസില്‍ കെബി സിങ്ങിനെക്കൂടാതെ നാലുപേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയാണ് ഗെയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു