HIGHLIGHTS : Drug mafia attack on police in Thamarassery; Two people were arrested
താമരശ്ശേരിയില്‍ ലഹരിമാഫിയാ സംഘം പൊലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി വിഷ്ണുദാസ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ഷക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, ഇവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
താമരശ്ശേരി അമ്പലമുക്കില്‍ പൊലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവത്തിലാണ് രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കരിങ്ങമണ്ണ കോമന്‍തൊടുകയില്‍ വിഷ്ണുദാസ് എന്ന ശ്രീക്കുട്ടന്‍(21), ഫോര്‍ട്ട് കൊച്ചി ചെള്ളായിക്കട റഫീനാ മന്‍സിലില്‍ ഷക്കീര്‍ (32) എന്നിവരാണ് പിടിയിലായത്. അമ്പലമുക്ക് കൂരിമുണ്ടയില്‍ തിങ്കളാഴ്ച രാത്രിയാണ് പതിനഞ്ചോളം വരുന്ന സംഘം അക്രമം അഴിച്ചു വിട്ടത്.
ലഹരി മാഫിയ തമ്പടിക്കുന്ന ഷെഡിന് സമീപത്തെ വീട്ടില്‍ സി സി ടി വി സ്ഥാപിച്ചതില്‍ പ്രകോപിതരായ പതിനഞ്ചോളം വരുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത്. സിസിടിവി സ്ഥാപിച്ചത് ചോദ്യം ചെയ്ത അക്രമി സംഘം വീട് ഉടമക്ക് നേരെ വടിവാള്‍ വീശി. സംഭവം അറിഞ്ഞത്തിയ പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തില്‍ രണ്ട് കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. വീട് കയറി അക്രമിച്ച സഭവത്തില്‍ ഒരു കേസും പൊലീസ് വാഹനം തകര്‍ത്തതിന് മറ്റൊരു കേസും. പ്രതികളുടെ രണ്ട് കാര്‍, രണ്ട് ബൈക്ക് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു