പരപ്പനങ്ങാടി: എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി സ്‌പോര്‍ട്‌സ് അക്കാദമി സബ് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന ഹസന്‍ കോയ മാസ്റ്റര്‍ മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്നു, ഫുഡ്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നീ കായിക മത്സരങ്ങളാണ് നടക്കുന്നത്.
ആദ്യ ഘട്ടമായി ഫുട്‌ബോള്‍ മല്‍സരം സെപ്റ്റംബര്‍ 7 ന് നടക്കുന്നതാണ്. പരപ്പനങ്ങാടി ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഏഴിന് വ്യാഴാഴ്ച വൈകുന്നേരം എന്‍ഫീല്‍ഡ് ടര്‍ഫില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് കിക്കോഫ് നിര്‍വഹിക്കും.
വിജയികള്‍ക്ക് ഹസന്‍ കോയ മാസ്റ്റര്‍ സ്മാരക ട്രോഫികളും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




