താനൂര്‍ ഫിഷറീസ് സ്‌കൂള്‍ സ്‌പോര്‍ട്ട്‌സ് സ്‌കൂളാക്കി സര്‍ക്കാര്‍ ഉത്തരവായി.തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഫിഷറീസ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതോടെ ഈ മേഖലയിലുള്ള വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വിവിധ കായിക ഇനങ്ങളില്‍ പ്രാവിണ്യം നേടിയ ടീമുകളെ വാര്‍ത്തെടുക്കാനും കഴിയും. വിവിധ അത്ലറ്റിക് സ് ഇനങ്ങളിലും ആയോധന കലകളിലും പരിശീലനം നല്‍കും. ഇതിനായി പുരുഷ വനിതാ കോച്ചുമാരെ നിയമിക്കും.
പെണ്‍കുട്ടികള്‍ക്ക് ജൂഡോ വുഷു എന്നീ ഇനങ്ങളില്‍ പരിശീലനം നല്‍കും. ഇതിനായി കോച്ചുമാരെ നിയമിക്കും.ഫിഷറീസ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂളാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സ്റ്റേഡിയത്തിന്റെ നിലവാരം ഉയര്‍ത്തും. കൂടാതെ ബാസ്‌കറ്റ് ബോള്‍ വോളി ബോള്‍ ബാറ്റ്മിന്റന്‍ കോര്‍ട്ടുകളും നിര്‍മ്മിക്കും.
സ്‌കൂളിന്റെ ഭരണ നിയന്ത്രണം നിലവിലുള്ളത് പോലെ മത്സ്യബന്ധന വകുപ്പില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് സ്‌കൂളിനെ സ്‌പോര്‍ട്‌സ് സ്‌കൂളാക്കി ഉയര്‍ത്തിയിട്ടുള്ളത്. ഉത്തരവ് ഉടന്‍ നടപ്പിലാക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കാനും നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




