Section

malabari-logo-mobile

സൗജന്യ കായിക /എഴുത്തു പരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

HIGHLIGHTS : Free sports/written test training program is organized

താനൂര്‍: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ താനൂരിലേ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിന്റെയും അധ്യാപകരുടെയും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെയും വ്യാപാരി സുഹൃത്തുക്കളുടെയും സഹകരണത്തോടുകൂടി താനൂര്‍ തീരദേശ മേഖലയിലെ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കള്‍ക്ക് വേണ്ടി PSC, UPSC, ARMY, NAVY, AIRFORCE, CRPF, BSF, ITBP, SSC തുടങ്ങിയ മേഖലകളില്‍ സ്ഥിരം ജോലി ലഭിക്കുന്നതിനായി INSIGHT TANUR എന്ന പേരില്‍ സൗജന്യ കായിക /എഴുത്തു പരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഉല്‍ഘാടനം താനൂര്‍ വ്യാപാര ഭവനില്‍ വെച്ച് 2023നവംബര്‍ 10 നു വെള്ളിയാഴ്ച 03 മണിക്ക് താനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ PP. ഷംസുദീന്റെ അധ്യക്ഷതയില്‍ ബഹു സംസ്ഥാന കായിക കായിക വഖഫ് &ഹജ്ജ് മന്ത്രി  വി. അബ്ദുറഹിമാന്‍ അവര്‍കള്‍ നിര്‍വഹിക്കുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി  സുജിത് ദാസ് എസ്. ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തുന്നു. താനൂര്‍ DYSP പദ്ധതി വിശദീകരണവും നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനായി 10/11/2023 തീയതി 2 മണി മുതല്‍ വ്യാപാര ഭവനില്‍ വെച്ചു ഫോം വഴിയോ ഓണ്‍ലൈന്‍ ആയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

sameeksha-malabarinews

പരിശീലനം താനൂര്‍ ഗവണ്മെന്റ് ഫിഷറീസ് സ്‌കൂളില്‍ ഔട്ട് ഡോര്‍ രാവിലെ 6മണി മുതല്‍ 8മണി വരെയും ഇന്‍ഡോര്‍ പരിശീലനം വൈകുന്നേരം 6മണിമുതല്‍ 8മണി വരെയും നടക്കുന്നതായിരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!