Section

malabari-logo-mobile

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; പരപ്പനങ്ങാടി ബി.ഇ.എം.ഹൈസ്‌കൂളില്‍

HIGHLIGHTS : International Film Festival; At Parappanangady B.E.M. High School

പരപ്പനങ്ങാടി ബി ഇ എം ഹയര്‍സെക്കന്ററി സ്‌കൂളിലെ മലയാളവേദിയുടെ നേതൃത്വത്തില്‍ കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ 2023 നവംബര്‍ 18,19( ശനി, ഞായര്‍ ) ദിവസങ്ങളിലായി ബി ഇ എം ക്യാമ്പസ്സില്‍ വച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തുന്നു. പരിപാടി വിജയിപ്പിക്കാന്‍ വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം നടന്നു.

പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ എന്നിവര്‍ രക്ഷാധികാരികളായും സനില്‍ നടുവത്ത് ചെയര്‍മാന്‍, നിയാസ് പി മുരളി, രഭിത്ത് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും, കെ സുഭാഷ് ആബേല്‍ ജനറല്‍ കണ്‍വീനര്‍, നൗഫല്‍ ഇല്ലിയന്‍, ടി.കെ അരവിന്ദന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും സംഘാടക സമിതി രൂപീകരിച്ചു.

sameeksha-malabarinews

പി.ടി.എ പ്രസിഡണ്ട് നൗഫല്‍ ഇല്ലിയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബിന്ധിയ മേരി ജോണ്‍ സ്വാഗതവും നിത്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!