പരപ്പനങ്ങാടി: ഓഡിറ്റോറിയത്തില്‍ മോഷണശ്രമം നടത്തിയ പ്രതി പിടിയിലായി. വേങ്ങര സ്വദേശി വള്ളിക്കാടന്‍ ഹൗസില്‍ മുഹമ്മദ് ജുറൈജ് (26) ആണ് പിടിയിലായത്. ഇന്നലെ രാത്രി പരപ്പനങ്ങാടി Kk ഓഡിറ്ററിയത്തിന്റെ ഓഫീസ് മുറി കുത്തി തുറന്നു ഓഫീസ് മുറിയിലെ മേശയും കുത്തി തുറന്നു കളവു നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
. അറസ്റ്റ് ചെയ്ത ജുറൈജിന് വേങ്ങര സ്റ്റേഷനില്‍ 2017 കാലഘട്ടങ്ങളില്‍ രണ്ട് ക്ഷേത്ര മോഷണ കേസുകളും കണ്ണൂര്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ മറ്റൊരു കളവ് കേസും നിലവിലുണ്ട്.പോലീസ് ഇന്‍സ്പെക്ടര്‍ ജിനേഷ്. കെ. ജെ, സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ ആര്‍ യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധുജ, അനീഷ് പീറ്റര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




