തിരുവനന്തപുരത്ത് ബാറില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു

തിരുവനന്തപുരം: ബാറില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു. പൂജപ്പുരയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പൂന്തുറ സ്വദേശിയായ വിമുക്ത ഭടന്‍ പ്രദീപാണ് (54) കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

ആറംഗ സംഘമാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്നും മൂന്ന് പേര്‍ പിടിയിലായെന്നും പൊലീസ് പറഞ്ഞു. ഷംനാദ്, ജെറിന്‍, രദീപ് എന്നിവരാണ് പിടിയിലായത്.

വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top