Section

malabari-logo-mobile

സൗജന്യ കായിക പരിശീലനം ആരംഭിച്ചു

HIGHLIGHTS : Free sports training has started

പരപ്പനങ്ങാടി : പരപ്പനങ്ങാടി ജനമൈത്രി പോലീസും, പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും, ബിഇഎംഎച്ച്എസ്എസ് എസ്പിസി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കായിക പരിശീലനം ഉദ്ഘാടനവും യാത്രയപ്പും സംഘടിപ്പിച്ചു. കേന്ദ്ര/കേരളാ പോലീസ് സേനകളിലേക്കും അടുത്ത ദിവസങ്ങളിലായി കേരളാ പി . എസ് .സി സംഘടിപ്പിക്കുന്ന പോലീസ് വകുപ്പിലേക്കും , എക് സൈസ് വകുപ്പിലേക്കുമുള്ള കായിക ക്ഷമത പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുമുള്ള സൗജന്യ കായിക പരിശീലനവും ആരംഭിച്ചു. തുടര്‍ന്ന് ക്രൈം ബാഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ ആയി പോകുന്ന പരപ്പനങ്ങാടി എസ്.എച്ച്.ഒ ജിനേഷ് സാറിന് യാത്രയയപ്പും നല്‍കി.

10 ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. വാക്കേഴ്‌സ് ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് കുഞ്ഞി മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി അംഗവും പി.ടി.എ പ്രസിഡന്റുമായ നൗഫല്‍ ഇല്ലിയന്‍. റയോണ്‍ മാഷ്. ജനമൈത്രി അംഗങ്ങളായ വേലായുധന്‍ .പി. ഉണ്ണികൃഷ്ണന്‍ എ.പി. വിനോദ്.എ.വി, യൂനസ് , കബീര്‍ പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.
ഐഎഐടി മുഹമ്മദ് നന്ദിയും പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. 8089057357.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!