തിരൂരങ്ങാടി:തിരൂരങ്ങാടി പ്രസ്സ്‌ക്ലബ്ബും തിരൂരങ്ങാടി മലബാര്‍ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഡിസംബര്‍ 5 ന് നടക്കുമെന്ന് ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരൂരങ്ങാടി എം.കെഹാജി മലബാര്‍ കണ്ണാശുപത്രിയില്‍ രാവിലെ 9 മണിമുതല്‍ 12.30 വരെയാണ് സൗജന്യ ക്യാമ്പ് നടക്കുന്നത്.
ക്യാമ്പ് തിരൂരങ്ങാടി എം.എല്‍.എ കെ.പി.എ മജീദ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ക്യാമ്പിന്റെഭാഗമായി റെജിസ്‌ട്രേഷന്‍,കാഴ്ച പരിശോധന,തിമിര നിര്‍ണയം,ഡയബെടിക് റെറ്റിനോപ്പതി സ്‌ക്രീനിംഗ്,ഐപ്രഷര്‍ ചെക്കിങ്,ഗ്ലോക്കോമ നിര്‍ണയം എന്നിവ സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്ക് കണ്ണട ആവിശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കും. കൂടാതെ സര്‍ജറി മുതലായവക്ക് കൂടുതല്‍ ഇളവുകളും നല്‍കിയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ ചികിത്സ ലഭ്യമാക്കേണ്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലരുമാക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹയാസ് റഹ്മാന്‍(തിരൂരങ്ങാടി മലബാര്‍ കണ്ണാശുപത്രി എം.ഡി),തിരൂരങ്ങാടി പ്രസ്സ്‌ക്ലബ്ബ് ഭാരവാഹികളായ യു.എ റസാഖ്,സായിദ് പരേടത്ത് എന്നിവര്‍ പങ്കെടുത്തു.സൗജന്യ ക്യാമ്പിലെ പരിശോധന ബുക്കിംഗിനായി വിളിക്കേണ്ട നമ്പര്‍:9072063336,04942633336.




