Section

malabari-logo-mobile

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പ്രവേശനം

HIGHLIGHTS : Free admission to vocational courses

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പ്രവേശനം നേടുന്നതിനായി പട്ടികജാതി വിഭാഗം യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കോഴ്‌സ് വിവരങ്ങൾ: കെൽട്രോൺ സർട്ടിഫൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹാർഡ്‌വെയർ സർവീസ് ടെക്‌നീഷ്യൻ (നാല് മാസം), അഡ്വാൻസ് ഡിപ്ലോമ ഇൻ ഐ.ടി എനാബിൾഡ് സർവീസ് ആൻഡ് ബി.പി.ഒ (ആറ് മാസം), കെൽട്രോൺ സർട്ടിഫൈഡ് നെറ്റ്‌വർക്കിംഗ് പ്രൊഫഷണൽ (ആറ് മാസം), അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം (ആറ് മാസം), സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്‌സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിംഗ് (മൂന്ന് മാസം).

sameeksha-malabarinews

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ  04942697288, 8590605276.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!